അമേരിക്കയിൽ ഫെഡറൽ ജഡ്ജി  ഇന്ത്യൻ വംശജ:നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ്

ചീഫ് ജഡ്ജിയുടെ ചുമതലകൾക്ക് പുറമേ സിവിൽ- ക്രിമിനൽ കേസുകളുടെ ചുമതലയും ഷാലിനയ്ക്ക് തന്നെയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്കയിൽ ഫെഡറൽ ജഡ്ജി  ഇന്ത്യൻ വംശജ:നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: അമേരിക്കൻ ഇന്ത്യൻ- അമേരിക്കൻ വംശജയെ ഫെഡറൽ ജഡ്ജിയായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സർക്യൂട്ട് കോടതി ജഡ്ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ് മിഷിഗൺ ഫെഡറൽ സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മിഷിഗണിലെ യുഎസ് ജില്ലാ കോടതിയിലാണ് നിയമനം. 2007 മുതൽ സർക്യൂട്ട് ജഡ്ജിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. നേരത്തെ 2018 ജനുവരിയിലാണ് ഷാലിനെ മിഷിഗൺ സുപ്രീം കോടതിയിലെ ചീഫ് സർക്യൂട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്നതെന്നും വൈറ്റ് ഹൌസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യത്തെ ഫെഡറൽ ജഡ്ജിയെന്ന സ്ഥാനവും ഷാലിനയ്ക്ക് സ്വന്തമാണ്.ചീഫ് ജഡ്ജിയുടെ ചുമതലകൾക്ക് പുറമേ സിവിൽ- ക്രിമിനൽ കേസുകളുടെ ചുമതലയും ഷാലിനയ്ക്ക് തന്നെയാണെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി.