ഞങ്ങള്‍ പരാജയപ്പെട്ടു,വിവാഹ ജീവിതം അവസാനിപ്പിക്കുന്നു; മിയ ഖലീഫ

ലബനീസ് വംശജയായ മിയ പത്താമത്തെ വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്

ഞങ്ങള്‍ പരാജയപ്പെട്ടു,വിവാഹ ജീവിതം അവസാനിപ്പിക്കുന്നു; മിയ ഖലീഫ

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മുന്‍ പോണ്‍ നായികയും മോഡലുമായ മിയ ഖലീഫ. 27 മില്യണ്‍ ആരാധകരാണ് മിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം പോണ്‍ സിനിമ മേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്നു. തീവ്രവാദ സംഘടനയായ ഐസിസിന്റെ ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ ലോകത്ത് നിന്ന് വിടവാങ്ങിയത്.തുടര്‍ന്ന് 2019ല്‍ സ്വീഡിഷ് ഷെഫായ റോബർട്ട് സാന്‍ഡ്‌ബെര്‍ഗറിനെ ജീവിത പങ്കാളിയാക്കി താരം പുതിയ ജീവിതം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റോബന്‍ട്ടുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് മിയ പറയുന്നു. വിവാഹ മോചനത്തിന് മിയയെ പ്രേരിപ്പിച്ച കാരണങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്.

ഐസിസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന് പിന്നീട് കുറ്റ ബോധം തോന്നിയിട്ടുണ്ടെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലബനീസ് വംശജയായ മിയ പത്താമത്തെ വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബിന്റെ വിലയേറിയ താരമായിരുന്നു മിയ.ഹിജാബ് ധരിച്ച് പോണ്‍ ചിത്രത്തില്‍ അഭിനയിച്ചതാണ് മിയയ്ക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിനിടയാക്കിയത്. മുസ്ലീങ്ങളെ വീഡിയോയിലൂടെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്ന ആരോപണമാണ് മിയയ്‌ക്കെതിരെ ഉയര്‍ന്നത്. പൂര്‍വേഷ്യന്‍ രാജ്യങ്ങളാണ് എതിര്‍പ്പുമായി വന്നത്. മിയ തങ്ങളുടെ രാജ്യത്തിന് അപമാനമാണെന്നാണ് അവര്‍ പറഞ്ഞത്.

തുടര്‍ന്ന് പോണ്‍ അഭിനയ ജീവിതം അവസാനിപ്പിച്ച മിയ 2019ലായിരുന്നു റോബർട്ട് സാന്‍ഡ്‌ബെര്‍ഗറിനെ വിവാഹം കഴിക്കുന്നത്. തങ്ങളുടെ ദാമ്പത്യ ജീവിത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബന്ധത്തിന് വിള്ളല്‍ സംഭവിച്ചിരിക്കുകയാണെന്ന് മിയ ഖലീഫ പറയുന്നു.താനും റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗറുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാമെന്ന് മിയ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍ ഓരോന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് മിയ പോസ്റ്റിലൂടെ പറയുന്നത്.

അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ ഞാനും ഭര്‍ത്താവും പരാജയപ്പെട്ടു. അടിസ്ഥാനപരവും പരിഹരിക്കാനാവാത്തതുമായ വ്യത്യാസങ്ങള്‍ കാരണം ഞങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ പോകാന്‍ തീരുമാനിച്ചെന്ന് മിയ പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ ദാമ്പത്യം പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ എല്ലാം നല്‍കിയെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നും താരം പറയുന്നു.കുടുംബവുമായും സുഹൃത്തുക്കള്‍ വഴിയും ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ യാതൊരു പശ്ചാത്താപവുമില്ലാതെയാണ് ഞങ്ങള്‍ ഈ ജീവിതം അവസാനിപ്പിക്കുന്നത്. എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് താരം പറയുന്നു. എന്തായാലും താരത്തിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ ആരാധകര്‍ ഞെട്ടലിലാണ്.