പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

തിങ്കളാഴ്ച വൈകിട്ടാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം. തിങ്കളാഴ്ച വൈകിട്ടാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായിഹഖിന് നെഞ്ചുവേദന ഉണ്ടായിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഏജന്റ് പറഞ്ഞു.

പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റിക്കോര്‍ഡ് 51 കാരനായ ഇന്‍സമാമിന്റെ പേരിലാണ്. 375 ഏകദിനങ്ങളില്‍ 11,701 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ടെസ്റ്റിലെ പാക്കിസ്ഥാന്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് താരം. 119 മത്സരങ്ങളില്‍ നിന്നും 8,829 റണ്‍സാണ് മുന്‍ പാക് നായകന്റെ സമ്ബാദ്യം.