നടരാജന് കോവിഡ്: ഐപിഎല്ലില്‍ വീണ്ടും കോവിഡ് ഭീഷണി

ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി.നടരാജന് രോഗം സ്ഥിരീകരിച്ചു.

നടരാജന് കോവിഡ്: ഐപിഎല്ലില്‍ വീണ്ടും കോവിഡ് ഭീഷണി

ദുബായി: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി.നടരാജന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സഹതാരം വിജയ് ശങ്കര്‍ ഉള്‍പ്പടെ ആറ് പേര്‍ നിരീക്ഷണത്തിലേക്ക് മാറി.

വിജയ് ശങ്കറും നെറ്റ് ബൗളര്‍ പെരിയസാമി ഗണേശനുമാണ് നിരീക്ഷണത്തിലേക്ക് മാറിയ കളിക്കാര്‍. മറ്റ് നാല് പേര്‍ പരിശീലക സംഘത്തിലെ അംഗങ്ങളാണ്. നടരാജന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഐപിഎല്‍ ഭരണസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. നടരാജന് കോവിഡ് ബാധിച്ചതോടെ ടീമിനൊപ്പമുള്ള മുഴുവന്‍ ആളുകളെയും ഇന്ന് പുലര്‍ച്ചെയും പരിശോധനയ്ക്ക് വിധേയരാക്കി. ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.