പന്തു കൊണ്ടും ബാറ്റ് കൊണ്ടും ജഡേജയുടെ മാസ്മരിക പ്രകടനം. ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് തകർപ്പൻ ജയം

ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു.

പന്തു കൊണ്ടും ബാറ്റ് കൊണ്ടും ജഡേജയുടെ മാസ്മരിക പ്രകടനം. ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് തകർപ്പൻ ജയം

മുംബൈ: ഓൾ റൌണ്ടർ രവീന്ദ്ര ജഡേജയുടെ സൂപ്പർ പെർഫമൻസിൽ   റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ   ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകർത്തു വിട്ടു.  69 റണ്‍സിൻ്റെ കൂറ്റന്‍ തോല്‍വിയാണ് വിരാട് കോലിയും സംഘവും ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു. ജയത്തോടെ ചെന്നൈ എട്ട് പോയിന്റോടെ ഒന്നാമതെത്തി. ഇത്രയും പോയിന്റുള്ള ബാംഗ്ലൂര്‍ രണ്ടാമതാണ്.

പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് ജഡേജ അടിച്ചെടുത്തത്. ആ ഓവറില്‍ 37 റണ്‍സ് പിറന്നു. പിന്നീട് പന്തെറിയാനെത്തിയപ്പോഴും ജഡേജ മാസ്മരിക പ്രകടനം തുടര്‍ന്നു . നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ജഡേജ പിഴുതത്. ഇതില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (22), എബി ഡിവില്ലിയേഴ്‌സ് (1) എന്നിവരെ ബൗള്‍ഡാക്കിയതും ജഡേജയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ റിതുരാജ് ഗെയ്കവാദിന്റെ കൈകളിലുമെത്തിച്ചു. തീര്‍ന്നില്ല, ഡാനിയേല്‍ ക്രിസ്റ്റ്യനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയതും ജഡേജ തന്നെ.