Monday, May 29, 2023
spot_img
HomeSportsഐപിഎൽ; ചില മത്സരങ്ങൾ രോഹിത് ശർമ്മ കളിക്കില്ലെന്ന് സൂചന

ഐപിഎൽ; ചില മത്സരങ്ങൾ രോഹിത് ശർമ്മ കളിക്കില്ലെന്ന് സൂചന

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലേ ചില മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ലെന്ന് വിവരം. ജോലിഭാരം കുറയ്ക്കാനും മതിയായ വിശ്രമം എടുക്കാനുമാണ് രോഹിത് ശർമ്മയുടെ തീരുമാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഐപിഎല്ലിന് ശേഷം വരാനിരിക്കുന്നതിനാൽ പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബിസിസിഐ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് രോഹിത് ശർമ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

രോഹിത് ശർമ്മ കളിക്കാത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും. ഏപ്രിൽ രണ്ടിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഇൻഡീസിന്‍റെ കീറൺ പൊള്ളാർഡായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ വൈസ് ക്യാപ്റ്റൻ. വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡിന് പകരക്കാരനായാണ് സൂര്യ വൈസ് ക്യാപ്റ്റനായത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് രോഹിത് ശർമ്മ. രോഹിത്തിന് കീഴിൽ മുംബൈ അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ ഏഴിന് നടക്കും. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ . ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ പൂർത്തിയായതിന് ശേഷമാണ് ഐപിഎൽ ആരംഭിക്കുന്നത്. 31ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments