ഐപിഎൽ - രണ്ടാം വിജയം നേടി രാജസ്ഥാൻ

41 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത  സഞ്ജു സാംസണിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയം കൈക്കലാക്കിയത്.

ഐപിഎൽ - രണ്ടാം  വിജയം നേടി രാജസ്ഥാൻ

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 18.5 ഓവറില്‍ മറി കടന്നു.. 

സീസണില്‍ രാജസ്ഥാന്‍ നേടുന്ന രണ്ടാം വിജയമാണിത്. 41 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത  സഞ്ജു സാംസണിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയം കൈക്കലാക്കിയത്. വളരെ ശ്രദ്ധയോടെ കളിച്ച സഞ്ജു, നായകന്റെ ഇന്നിങ്‌സ് മനോഹരമാക്കി. . 

 

 

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 5 മത്സരങ്ങളില്‍ 2 ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 5 മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. രാഹുല്‍ ത്രിപാട്ടി(36), ദിനേശ് കാര്‍ത്തിക്ക് (25), നിതീഷ് റാണ (22) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി പിടിച്ചുനിന്നത്.ഗില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.