കാൽപന്തു കളിയുടെ ഉത്സവരാവുകൾ വരവായി, ഐഎസ്എൽ ഏഴാം പതിപ്പ് 20ന് തുടങ്ങും

കൊച്ചി - ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൻ്റെ ഏഴാം എഡിഷൻ ഈമാസം 20നാണ് തുടങ്ങും.. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും. ആദ്യകളി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ്. ഐപിഎൽ മത്സരങ്ങൾ പോലെ സ്റ്റേഡിയത്തിൽ കാണികളുണ്ടാകില്ല.
കോവിഡിൻ്റെ പ്രതിസന്ധികൾക്കിടയിലും ഐഎസ്എലിന് ഇക്കുറി സവിശേഷതകൾ ഏറെയാണ്. കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിൻ്റേയും മോഹൻ ബഗാൻ്റേയും കടന്നുവരവാണ് ഇത്തവണത്തെ മത്സരങ്ങളെ ആവേശകരമാക്കുക. . എടികെയുമായി ചേർന്ന്, എടികെ മോഹൻ ബഗാൻ എന്ന പേരിലാണ് ബഗാൻ ഇറങ്ങുന്നത്. രണ്ട് സൂപ്പർ ടീമുകൾ കൂടി എത്തുന്നതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങൾ നൂറ്റിപ്പതിനഞ്ചായി വർധിക്കും. കഴിഞ്ഞവർഷം 95 കളികളായിരുന്നു. ടീമുകൾ തമ്മിലുള്ള ഇരുപാദ പോരാട്ടങ്ങൾക്കുശേഷം ആദ്യ നാല് സംഘങ്ങൾ പ്ലേ ഓഫിലെത്തും. സെമി, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
പകരക്കാരുടെ എണ്ണം അഞ്ചാക്കി വർധിപ്പിച്ചിട്ടുണ്ട്. മറ്റു നിയമങ്ങളിൽ മാറ്റമില്ല. ഒരു ക്ലബ്ബിൽ അഞ്ചുമുതൽ ഏഴുവരെ വിദേശതാരങ്ങളെ ഉൾപ്പെടുത്താം. കളത്തിൽ അഞ്ച് വിദേശതാരങ്ങൾക്കുമാത്രമേ ഇറങ്ങാനാകുള്ളൂ.
ഫത്തോർദ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, വാസ്കോ തിലക് നഗർ സ്റ്റേഡിയം, ബാംബൊലിം ജിഎംസി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എസ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡിഷ എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷെഡ്പുർ എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവയാണ് ടീമുകൾ. കഴിഞ്ഞ സീസണിൽ എടികെയായിരുന്നു ചാമ്പ്യൻമാർ. ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഈസ്റ്റ് ബംഗാൾ, മുംബൈ ടീമുകൾ ശക്തമായ വെല്ലുവിളി ഉയർത്തും.
കാൽ