Monday, May 29, 2023
spot_img
HomeNewsKeralaപന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്; ഏറ്റുമുട്ടി ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ

പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്; ഏറ്റുമുട്ടി ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ

പത്തനംതിട്ട: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി.

പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി.

ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ആവശ്യം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എസ്.എച്ച്.ഒ എസ്.ശ്രീകുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments