Wednesday, March 22, 2023
spot_img
HomeNewsKeralaപശുക്കിടാവിനെ കൊന്നത് പുലിയെന്ന് സ്ഥിരീകരണം; വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞു

പശുക്കിടാവിനെ കൊന്നത് പുലിയെന്ന് സ്ഥിരീകരണം; വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞു

പാലുകാച്ചി: പാലുകാച്ചിയിൽ പശുക്കിടാവിനെ കൊന്ന് തിന്നത് പുള്ളി പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.

പശുവിനെ കൊന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ പശുവിന്‍റെ അവശിഷ്ടങ്ങൾ പുള്ളിപ്പുലി വലിച്ച് കൊണ്ട് പോയി ഇട്ട വനാതിർത്തിയിൽ സ്ഥാപിച്ച ക്യാമറയിൽ രണ്ട് പുള്ളിപ്പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പുള്ളിപ്പുലി മാത്രമാണുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്.

വ്യാഴാഴ്ച രാത്രിയാണ് വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ട് വയസുള്ള പശുക്കിടാവിനെ പുലി കൊന്ന് തിന്നത്. പശുവിനെ പിടികൂടിയ പുള്ളിപ്പുലിയുടെ പ്രായവും ആരോഗ്യവും സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പുലിക്ക് ഇര പിടിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ജനവാസ മേഖലയിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments