Thursday, March 30, 2023
spot_img
HomeHealth & Lifestyleപൂട്ടിച്ച ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരും പ്രചരിപ്പിക്കുന്നുവെന്ന് പരാതി

പൂട്ടിച്ച ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരും പ്രചരിപ്പിക്കുന്നുവെന്ന് പരാതി

തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ കർശനമാക്കി മോശം ഹോട്ടലുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ നല്ല ഹോട്ടലുകൾക്കെതിരെയും മോശം പ്രചാരണം നടക്കുന്നതായി പരാതി. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

“ഒരു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നാൽ കുറഞ്ഞത് 20 കുടുംബങ്ങളുടെ ഭക്ഷണം മുടങ്ങും. ഇത്രയധികം പേർക്ക് ജോലിയും സർക്കാരിന് നികുതിയും നൽകി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹോട്ടലുടമകൾ വ്യാജപ്രചാരണം നടത്തി നല്ല ഹോട്ടലുകൾ അടച്ചുപൂട്ടരുതെന്ന് അഭ്യർത്ഥിക്കുകയാണ്. തൃശൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടക്കുകയാണ്. പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളുടെ പട്ടികയിൽ നല്ല ഹോട്ടലുകളുടെ പേരുകളും പ്രചരിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ ഹോട്ടലുകളുടെ പേരുകൾ പോലും ഇതിലുണ്ട്.” – കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനാൽ ഇത് വിശ്വസിച്ച് ഹോട്ടലുകളിൽ പ്രവേശിക്കാൻ ഉപഭോക്താക്കൾ മടിക്കുകയാണ്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ തൃശൂർ ടൗൺ കമ്മിറ്റി പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments