ശർക്കര ആരോഗ്യത്തിന് നൽകുന്ന ​മധുരിക്കും ഗുണങ്ങൾ

ക്ഷീ​ണ​വും​ ​ത​ള​ർ​ച്ച​യും​ ​അ​ക​റ്റും.​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​വി​ള​ർ​ച്ച​യു​ള്ള​വ​ർ​ക്ക് ​മി​ക​ച്ച​ ​ഫ​ലം​ ​ന​ൽ​കും.​

ശർക്കര ആരോഗ്യത്തിന് നൽകുന്ന ​മധുരിക്കും ഗുണങ്ങൾ

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ഇ​ഷ്‌​ട​മി​ല്ലാ​ത്ത​വ​ർ​ ​ചു​രു​ക്ക​മാ​ണ്.​ ​മ​ധു​ര​ത്തി​ന് ​പു​റ​മേ​ ​ആ​രോ​ഗ്യ​ത്തി​ന് ​ശ​ർ​ക്ക​ര​ ​ന​ൽ​കു​ന്ന​ ​ഗു​ണ​ങ്ങ​ൾ​ ​നോ​ക്കൂ​ .​ ​ഗ്ലൂ​ക്കോ​സ്,​​​ ​മെ​ഗ്നീ​ഷ്യം​ ​എ​ന്നി​വ​ ​ഇ​തി​ലു​ണ്ട്.​ ​മി​ത​മാ​യ​ ​അ​ള​വി​ൽ​ ​കാ​ത്സ്യം,​ ​ഫോ​സ്‌​ഫ​റ​സ്,​ ​സി​ങ്ക് ​എ​ന്നി​വ​യും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.
​ ​

ക്ഷീ​ണ​വും​ ​ത​ള​ർ​ച്ച​യും​ ​അ​ക​റ്റും.​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​വി​ള​ർ​ച്ച​യു​ള്ള​വ​ർ​ക്ക് ​മി​ക​ച്ച​ ​ഫ​ലം​ ​ന​ൽ​കും.​ ​ര​ക്ത​ത്തി​ലെ​ ​ഹീ​മോ​ഗ്ലോ​ബി​ന്റെ​ ​അ​ള​വ് ​കൂ​ട്ടും.​ ​ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള​ ​മാം​ഗ​നീ​സും​ ​സെ​ല​നി​യ​വും​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​ശ​രീ​ര​ത്തി​ലെ​ ​മാ​ലി​ന്യ​ങ്ങ​ളെ​ ​പു​റം​ത​ള്ളാ​ൻ​ ​സ​ഹാ​യി​ക്കും​ .​ ​ര​ക്ത​ശു​ദ്ധി​ ​വ​രു​ത്തും.​ ​വാ​ത,​ ​പി​ത്ത​ ​അ​സ്വ​സ്ഥ​ത​ക​ൾ​ക്കും​ ​പ്ര​തി​വി​ധി​യാ​ണ്.

ദ​ഹ​ന​ ​പ്ര​ക്രി​യ​ ​സു​ഗ​മ​മാ​ക്കും.​ ​നാ​ഡീ​ഞ​ര​മ്പു​ക​ൾ​ക്കും​ ​പേ​ശി​ക​ൾ​ക്കും​ ​ശ​ർ​ക്ക​ര​ ​അ​യ​വ് ​ന​ൽ​കും.​ ​ആ​സ്ത​മ​ ,​ ​മൈ​ഗ്രേ​ൻ​ ​എ​ന്നി​വ​ ​ശ​മി​പ്പി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​ണ്. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ന്റെ​ ​തോ​തി​ൽ​ ​ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ ​ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ​ ​ഉ​പ​യോ​ഗം​ ​ശ്ര​ദ്ധി​ച്ചു​ ​വേ​ണം.​ ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ​ ​ശ​ർ​ക്ക​ര​ ​വേ​ഗ​ത്തി​ൽ​ ​ഊ​ർ​ജ്ജ​മാ​ക്കും.​ ​എ​ന്നാ​ൽ​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.