Sunday, June 4, 2023
spot_img
HomeCrime Newsജയ്‌പുർ സ്ഫോടനത്തിൽ വധശിക്ഷ വിധിക്കപ്പെട്ടിരുന്ന യുവാക്കളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

ജയ്‌പുർ സ്ഫോടനത്തിൽ വധശിക്ഷ വിധിക്കപ്പെട്ടിരുന്ന യുവാക്കളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

ജയ്‌പുർ: 71 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ജയ്പൂർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് യുവാക്കളെ രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിട്ടു. സർവാർ അസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവരെയാണ് രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിട്ടത്. കീഴ്ക്കോടതിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്.

ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസ് അന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിനെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. യുവാവിനെ മനപ്പൂർവ്വം കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾക്ക് വേണ്ടി അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ കോടതിയെ സമീപിച്ചിരുന്നു.

2008 മെയ് 13ന് ജയ്പൂരിൽ ഒന്നിനു പിറകെ ഒന്നായി ഏഴ് സ്ഫോടനങ്ങൾ നടന്നു. ഇതിനുപുറമെ രാമചന്ദ്ര ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ബോംബും നിർവീര്യമാക്കി. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെന്ന് ആരോപിച്ച് 2019 ഡിസംബറിൽ പ്രത്യേക കോടതി ജഡ്ജി അജയ് കുമാർ ശർമ്മ കേസിൽ അറസ്റ്റിലായ അഞ്ച് പേരിൽ നാല് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഷഹബാസ് ഹസനെ വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments