back to top
Monday, January 20, 2025
Google search engine
HomeSportsവയനാട്ടില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പുതിയ ഒരു താരം കൂടി;വി.ജെ. ജോഷിത അണ്ടര്‍ 19 ഏഷ്യ...

വയനാട്ടില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പുതിയ ഒരു താരം കൂടി;വി.ജെ. ജോഷിത അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് വനിതകളുടെ അണ്ടര്‍ 19 ലോക കപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന ടൂര്‍ണമെന്റ് കൂടിയാണ്. ഈ വര്‍ഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കാനായതാണ് ജോഷിതക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള തുറന്നത്. കഴിഞ്ഞ വര്‍ഷം വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ആയിരുന്ന ജോഷിത അണ്ടര്‍ 23, സീനിയര്‍ ടീം അംഗവുമാണ്.

വയനാട് ഡിസ്ട്രിക്ട് അസോസിയേഷന്‍ കോച്ച് അമല്‍ ബാബുവിന്റെ പരിശീലന ക്യാമ്പിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അക്കാദമി സെലക്ഷന്‍ ലഭിക്കുകയും കെ.സി.എ പരിശീലകാരായ ടി. ദീപ്തി, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുകമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലനം. കെ.സി.എയുടെയും വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും പൂര്‍ണ പിന്തുണയാണ് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ മിന്നുമണിക്കും സജ്‌നക്കും പിന്നാലെ പുതിയ താരത്തിനും ദേശീയ ജഴ്‌സി അണിയാനുള്ള വഴി തുറന്നതെന്ന് അസോസിയേഷന്‍ ജില്ല സെക്രട്ടറി നാസിര്‍ മച്ചാന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments