Wednesday, March 22, 2023
spot_img
HomeNewsNationalമാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും

ലക്നൗ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. ലഖ്നൗ ജില്ലാ കോടതിയാണ് മോചന ഉത്തരവ് ഉത്തർപ്രദേശിലെ ജയിലിലേക്ക് അയച്ചത്. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥകളിലെ നടപടിക്രമങ്ങളിലെ കാലതാമസം കാരണം മോചനം വൈകുകയായിരുന്നു.

2020 ഒക്ടോബർ 20നാണ് ഹാത്രസിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. യുഎപിഎ ചുമത്തി യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസുമാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments