Sunday, April 14, 2024
HomeNewsKeralaജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാനമനെ അവരുടെ ആവശ്യം പരിഹ​ഗണിച്ച് കർണാടക ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ, കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തിൽ ജസ്റ്റിസ് അനു ശിവരാമൻ അംഗമാകും.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാൽ സീനിയോറിറ്റിയിൽ കേരള ഹൈക്കോ ടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് അനു. 2015 ഏപ്രിൽ നാലിനാണ് കേരള ഹൈ ക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017-ൽ സ്ഥിരം ജഡ്ജിയായി.

കർണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.എസ് ദിനേശ് കുമാർ അഡീഷണൽ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോ റിറ്റിയിൽ രണ്ടാമനായ കെ. സോമശേഖർ അഡീഷണൽ ജഡ്ജിയായി നിയമിതനാകു ന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേൽക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments