കേന്ദ്രം കർഷകരോടെന്ന പോലെ മുഖ്യമന്ത്രി ഉദ്യോഗാർഥികളോട്, പിണറായി കേരളാ മോദി; കെ സി വേണുഗോപാൽ

കര്‍ഷകരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനമെന്താണോ അതാണ് ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ സ്വീകരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങി മരിക്കാനാണ് പോവുന്നത്- വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രം കർഷകരോടെന്ന പോലെ മുഖ്യമന്ത്രി ഉദ്യോഗാർഥികളോട്, പിണറായി കേരളാ മോദി; കെ സി വേണുഗോപാൽ

ഡൽഹി; പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിണറായിയെ കേരളാ മോദിയെന്നാണ് കെ സി വേണുഗോപാൽ വിശേഷിപ്പിച്ചത്. 

കര്‍ഷകരോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനമെന്താണോ അതാണ് ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ സ്വീകരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങി മരിക്കാനാണ് പോവുന്നത്- വേണുഗോപാല്‍ പറഞ്ഞു.

അതേ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് മാനദണ്ഡമാക്കില്ല.യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിപ്പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യമുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. നേമമുള്‍പ്പെടെ എല്ലായിടത്തും ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കെ. സി. വേണുഗോപാല്‍  മാധ്യമപ്രവർത്തകരോട് പറഞ്ഞു.