ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം; മട്ടന്നൂരില്‍ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തില്‍;

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം; മട്ടന്നൂരില്‍ നിന്നും കെ കെ ശൈലജ വിജയിച്ചത് 61035 വോട്ടിന്റെ ഭൂരിപക്ഷത്തില്‍;

കണ്ണൂർ; നിയമസഭാ തെര‍ഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടി ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന്  61035 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ  ജയിച്ചത്.മണ്ഡലത്തില്‍ നിന്നും മാറിയാണ് ഇക്കുറി മന്ത്രി ശൈലജ സ്വന്തം ജന്മ നാടായ മട്ടന്നൂരില്‍ ജനവിധി തേടിയത്.

മട്ടന്നൂര്‍ ആര്‍എസ്‌പിക്ക് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടായിരുന്നു. അതു  കൊണ്ടു തന്നെ പ്രചാരണ പരിപാടികൾ യുഡിഎഫ് ശക്തമക്കിയിരുന്നോ എന്നും സംശയമാണ്.  ഇല്ലിക്കല്‍ ആഗസ്തിയായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി.ബിജു ഏളക്കുഴിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.