കെ-റെയിലില്‍ വീടുകയറി സിപിഎം ബോധവത്കരണം: വികസനം തടയുന്നവര്‍ പിന്തിരിഞ്ഞോടേണ്ടിവരുമെന്ന് പി. മോഹനന്‍

കോഴിക്കോട്ട് കെ-റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ വീടുകള്‍തോറും കയറി ബോധവത്കരണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. 

കെ-റെയിലില്‍ വീടുകയറി സിപിഎം ബോധവത്കരണം: വികസനം തടയുന്നവര്‍ പിന്തിരിഞ്ഞോടേണ്ടിവരുമെന്ന് പി. മോഹനന്‍

കോഴിക്കോട്: ക-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. വികസനം തടയുന്നവര്‍ക്ക് അവസാനം പിന്തിരിഞ്ഞോടേണ്ടിവരും. ജനങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ അതാണ് ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കെ-റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ വീടുകള്‍തോറും കയറി ബോധവത്കരണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. 

പുറമേനിന്ന് ആളുകളെത്തി തെറ്റിദ്ധരിപ്പികയാണ് ചെയ്യുന്നത്. പദ്ധതിയെ ജനം അനുകൂലിക്കുന്നുവെന്നും സില്‍വര്‍ലൈന്‍ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ എത്തുന്നത് വൈകിപ്പോകുമോയെ  ന്നാണ് ആളുകള്‍ ചോദിക്കുന്നത്. പലരും ഇപ്പോഴും റെയില്‍വേയുടെ തൊട്ടടു ത്ത് താമസിക്കുന്നവരാണ്. അവര്‍ക്കാണ് മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിക്കാനുളള നഷ്ടപരിഹാരം ലഭിക്കുന്നത്. പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അനുകൂലമാണ് എല്ലാവരും. 'ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് പ്രശ്നമില്ല, പുറത്തുനിന്നുള്ള മറ്റുചിലര്‍ക്ക് മാത്രമാണ് പ്രശ്നം', പി. മോഹനന്‍ പറഞ്ഞു.

നരക തുല്യമായ ജീവിതമാണ് ഇപ്പോള്‍ റെയില്‍വേ പാളങ്ങളുടെ ഓരത്ത് താമസിക്കുന്നവര്‍ അനുഭവിക്കുന്നത്. ഇവരാണ് രക്ഷപ്പെടാന്‍ പോവുന്നത്. അക്കാര്യത്തില്‍ ജനം ബോധവാന്മാരുമാണ്. രാഷ്ട്രീയമായി നഷ്ടമുണ്ടാകും എന്നതുകൊണ്ടാണ് ബി.ജെ.പിക്കും ജമാഅത്ത ഇസ്ലാമിക്കുമെല്ലാം ഒപ്പം കൂടി കോണ്‍ഗ്രസും സമര രംഗത്തുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. അവര്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.