Sunday, April 14, 2024
HomeNewsകെ സുരേന്ദ്രൻ്റെ പദയാത്രയിൽ കുഴൽപ്പണക്കേസിലെ പ്രതികൾ

കെ സുരേന്ദ്രൻ്റെ പദയാത്രയിൽ കുഴൽപ്പണക്കേസിലെ പ്രതികൾ

കോഴിക്കോട്‌: കെ സുരേന്ദ്രൻ്റെ കേരളപദയാത്രയിൽ പൗരപ്രമുഖരായി കൊടകര കുഴൽപ്പണക്കേസിലെ ധർമ്മരാജൻ. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിലെ  പ്രതിയായ സുനിൽനായകിനെയും സുന്ദ്രേൻ അതിഥിയായി വരവേറ്റു. ചൊവ്വാഴ്‌ച കോഴിക്കോട്‌ മലബാർ പാലസിൽ നടത്തിയ   സ്‌നേഹസംഗമത്തിലാണ്‌ വിവാദനായകർ പൗരപ്രമുഖരായി പങ്കെടുത്തത്‌.   

സുരേന്ദ്രൻ്റെ അടുപ്പക്കാരായി അറിയപ്പെടുന്നവരാണ്‌ ഇരുവരും. രണ്ടു കേസിലും ഇവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സുരേന്ദ്രൻ്റേത്. ഇവരെ ക്ഷണിച്ചതിൽ എതിർപ്പുള്ള ഒരുവിഭാഗമാണ്‌ പാർടിക്ക്‌ അപമാനമെന്ന പേരിൽ പരിപാടി വാർത്ത പുറത്തുവിട്ടത്‌. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലായിരുന്നു  ബിജെപിയെ കുരക്കിലാക്കിയ കൊടകര കുഴൽപ്പണക്കടത്ത്‌. ആർഎസ്‌എസുകാരനായ ധർമ്മരാജൻ കടത്തിയ പണം 2021 ഏപ്രിൽ മൂന്നിന് പുലർച്ച  ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ടായി കൊണ്ടുവന്ന കുഴൽപ്പണത്തിൽ മൂന്നരക്കോടി രൂപ കൊടകരയിൽവെച്ച്‌ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതായി ധർമ്മരാജൻ പൊലീസിൽ പരാതി നൽകിയിരുന്നു. 

ആർഎസ്‌എസുകാരനായ ധർമ്മരാജനായിരുന്നു കുഴൽണവുമായി വാഹനത്തിൽ ഉണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പിനായി കർണാടകത്തിൽ നിന്ന്‌  കുഴൽപ്പണം കൊണ്ടുവന്നതും വിതരണവും ധർമ്മരാജനായിരുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ പ്രതിയായ സുനിൽനായക്‌ യുവമോർച്ചാ മുൻ സംസ്ഥാന ട്രഷററാണ്‌. കൊടകരക്കേസിലും ബന്ധമുണ്ടായിരുന്നു. കുറേക്കാലമായി സജീവരാഷ്‌ട്രീയത്തിലില്ലാത്ത സുനിൽ നായക്‌ ഉന്നത ബിജെപി നേതാക്കളുടെ ഇടനിലക്കാരനായാണ്‌ അറിയപ്പെടുന്നത്‌. കളങ്കിതരായറിയപ്പെടുന്ന ഇവരുടെ സാന്നിധ്യം ബിജെപി ജില്ലാനേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ്‌ സൂചന. 

കേന്ദ്രസർക്കാരിനെഅഴിമതിക്കാരാക്കിയ പാട്ടും എസ്‌സി, എസ്‌ടിക്കാർക്കൊപ്പമുള്ള ഉച്ചഭക്ഷണവുമടക്കം ‘വിവാദയാത്ര’യായി മാറിയ സുരേന്ദ്രൻ്റെ പദയാത്രക്ക്‌ ഇരട്ടിക്ഷീണമാണ്‌ അഴിമതിക്കേസിൽപ്പെട്ടവരുടെ പങ്കാളിത്തം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments