Sunday, April 14, 2024
HomeNewsKeralaസെർച്ച് കമ്മിറ്റി: ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല

സെർച്ച് കമ്മിറ്റി: ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല

ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല. സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ല. നിയമപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നോമിനേഷൻ സ്റ്റേ ചെയ്ത സാഹചര്യവും സർവകലാശാല നിയമ ഭേദഗതി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്ന പശ്ചാത്തലത്തിലുമാണ് സർവ്വകലാശാലയുടെ തീരുമാനം. കേസുകൾ തീർപ്പായ ശേഷം പ്രതിനിധിയെ നൽകിയാൽ മതിയെന്നും സ്റ്റാൻഡിങ് കോൺസൽ രജിസ്ട്രാർക്ക് രേഖാമൂലം നിയമോപദേശം നൽകി.

ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എന്നിവര്‍ അടങ്ങുന്ന സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. എന്നാൽ ഈ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ട എന്നാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം. സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നാമനിർദേശം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments