വിദ്വേഷ പരാമര്‍ശം: കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റര്‍ അറിയിച്ചു.

വിദ്വേഷ പരാമര്‍ശം: കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ബംഗാളില്‍ വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനു ബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് '2000ത്തില്‍ ഗുജറാത്തില്‍ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനര്‍ജിയെ മെരുക്കാന്‍' കങ്കണ ആഹ്വാനം ചെയ്തിരുന്നു. 

ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. 'ഇത് ഭയാനകമാണ്...ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്....കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ... ഇവരെ മരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ...' ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്.

കങ്കണയുടെ വാക്കുകള്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പിന്നാലെയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. ജനാധിപത്യത്തിന്റെ മരണം എന്നായിരുന്നു നടപടിയോട് കങ്കണയുടെ പ്രതികരണം.