നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പ്രമുഖ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

ബംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സൗജന്യയുടെ ഫ്ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ട് എടുത്തിട്ടുണ്ട്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരു   ന്നു.

എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.