Wednesday, February 8, 2023
spot_img
HomeCrime Newsകണ്ണൂർ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണമേറ്റെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

കണ്ണൂർ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണമേറ്റെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

കണ്ണൂര്‍: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ അർബൻ നിധി ലിമിറ്റഡ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.

ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ കണ്ണൂർ റേഞ്ച് എസ്.പി എം.പ്രദീപ് കുമാറിനാണ് മേൽനോട്ട ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ കണ്ണൂർ, കാസർകോട് യൂണിറ്റ് ഡിവൈഎസ്പി ടി മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത്, ആർ.രാജേഷ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments