താത്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം

സിപിഎം പ്രവർത്തകരെയും ബന്ധുക്കളെയും തെരഞ്ഞെടുത്ത് പിടിച്ച് സ്ഥിരപ്പെടുത്തുന്നുവെന്ന വ്യാപക വിമർശത്തിനിടെയാണ് താത്കാലിക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത്

താത്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം

താൽക്കാലിക നിയമനങ്ങള്‍ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. നൂറ് കണക്കിന് താത്കാലിക ജീവനക്കാരെ ഇന്ന് സ്ഥിരപ്പെടുത്തിയേക്കും. ഹൈക്കോടതി തടഞ്ഞ സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്താന്‍ സാധ്യതയുണ്ട്.ഹൈക്കോടതി തടഞ്ഞ സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ ഫയലും മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ട്. സിപിഎം പ്രവർത്തകരെയും ബന്ധുക്കളെയും തെരഞ്ഞെടുത്ത് പിടിച്ച് സ്ഥിരപ്പെടുത്തുന്നുവെന്ന വ്യാപക വിമർശത്തിനിടെയാണ് താത്കാലിക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത്.

ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 180 ഓളം ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഫയല്‍ ആരോഗ്യ മന്ത്രി നിയമ മന്ത്രിക്ക് കൈമാറിയിരുന്നു.വനംവകുപ്പില്‍ 20 വര്‍ഷം പിന്നിട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഫയല്‍ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി. ഇത് കൂടാതെ മറ്റ് പല വകുപ്പുകളിലും താത്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ആലോചന.