കേരള കോൺഗ്രസ് (ബി) പിളർന്നു

കെ.ബി. ഗണേഷ് കുമാറിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു വിവിധ ജില്ലാ, സംസ്ഥാന നേതാക്കൾ പാർട്ടി വിട്ടു

കേരള കോൺഗ്രസ് (ബി) പിളർന്നു

കോഴിക്കോട് ∙ കേരള കോൺഗ്രസ് ബി യിൽ പൊട്ടിത്തെറി. കെ.ബി. ഗണേഷ് കുമാറിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു വിവിധ ജില്ലാ, സംസ്ഥാന നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മധു എണ്ണയ്ക്കാട്, ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ 2 വിഭാഗങ്ങളായാണ് പിളർപ്പ്.

മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു മുന്നണിക്കൊപ്പം തുടരാനും നജീം പാലക്കണ്ടി വിഭാഗം യുഡിഎഫിന്റെ ഭാഗമാകാനും തീരുമാനിച്ചു. മധു വിഭാഗം എൻസിപിയിൽ ലയിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.എൽഡിഎഫ് ജാഥ അവസാനിച്ചതിനു ശേഷം കോട്ടയത്തു ചേരുന്ന സമ്മേളനത്തിൽ തുടർ നിലപാടു പ്രഖ്യാപിക്കുമെന്ന് മധു പറഞ്ഞു.