എല്‍ഡിഎഫ് വിട്ട്  കാപ്പന്‍. യുഡിഎഫില്‍

മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും

എല്‍ഡിഎഫ് വിട്ട്  കാപ്പന്‍. യുഡിഎഫില്‍

തിരുവനന്തപുരം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. യുഡിഎഫ് ഘടകക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ എന്‍സിപി കേന്ദ്ര നേതൃത്വവുമായുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാപ്പന്റെ പ്രഖ്യാപനം. കേന്ദ്ര നേതൃത്വം തന്നെ കൈവിട്ടിട്ടില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രുപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.