ഇന്ധന വില ഇന്നും വർധിപ്പിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ

സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം.

ഇന്ധന വില ഇന്നും വർധിപ്പിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ

തിരുവനന്തപുരം∙ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 10 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101.03 രൂപയായി.

ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം.