ഇന്ധനവില ഇന്നും കൂട്ടി;പെട്രോളിന് പിന്നാലെ ഡീസലും സെഞ്ചുറിക്കരികിൽ

മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല

ഇന്ധനവില ഇന്നും കൂട്ടി;പെട്രോളിന് പിന്നാലെ ഡീസലും സെഞ്ചുറിക്കരികിൽ

കൊച്ചി ∙ ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണു കൂട്ടിയത്. പെട്രോള്‍ വില: കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68. ഡീസല്‍ വില: കൊച്ചി  96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71.മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്പ് 18 ദിവസം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ പിന്നീടങ്ങോട്ട്, ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടി.