കൗൺസിലിങ്ങിനെത്തിയ വീട്ടമ്മയ്ക്ക് പോലീസുകാരന്‍റെ അശ്ലീല സന്ദേശം;വഴങ്ങില്ലെന്ന് മനസ്സിലായപ്പോൾ  ഭീഷണയും അപവാദ പ്രചാരണവും

എഎസ്ഐക്കെതിരെ വീട്ടമ്മ പരാതിപ്പെട്ട സാഹചര്യത്തിൽ പരാതി ഒതുക്കിത്തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വർഷങ്ങളായി കമ്മീഷണർ ഓഫീസിൽ ജോലി ചെയ്ത് വന്നിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടുള്ളതെന്ന് ആരോപണമുയരുന്നുണ്ട്.

കൗൺസിലിങ്ങിനെത്തിയ വീട്ടമ്മയ്ക്ക് പോലീസുകാരന്‍റെ അശ്ലീല സന്ദേശം;വഴങ്ങില്ലെന്ന് മനസ്സിലായപ്പോൾ  ഭീഷണയും അപവാദ പ്രചാരണവും

കൊച്ചി: പരാതിക്കാരിയ്ക്ക് പോലീസുകാരൻ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ പരാതിയുമായി എത്തിയ വീട്ടമ്മയ്ക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് എഎസ്ഐയെ സ്ഥലം മാറ്റിയിട്ടുള്ളത്. അതേ സമയം അച്ചടക്ക നടപടിയുടെ ഭാഗമായല്ല സ്ഥലമാറ്റിയിട്ടുള്ളതല്ലെന്നാണ് സൂചന.

എഎസ്ഐക്കെതിരെ വീട്ടമ്മ പരാതിപ്പെട്ട സാഹചര്യത്തിൽ പരാതി ഒതുക്കിത്തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വർഷങ്ങളായി കമ്മീഷണർ ഓഫീസിൽ ജോലി ചെയ്ത് വന്നിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടുള്ളതെന്ന് ആരോപണമുയരുന്നുണ്ട്. ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവിൽ അച്ചടക്കനടപടിയെക്കുറിച്ച് പരാർമശങ്ങളൊന്നും നടത്തിയിട്ടില്ല. ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. പനമ്പള്ളിനഗർ സ്വദേശിയാണ് ഇവർ.

തന്റെ ഭർത്താവുമായുള്ള പ്രശ്നങ്ങളിൽ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകാൻ എത്തിയതായിരുന്നു പരാതി പരിഹരിക്കുന്നതിനായി ഇവർക്ക് കൌൺസിലിംഗ് നൽകുന്നതിനായി കമ്മീഷണർ ഓഫീസിൽ നിന്ന് എഎസ്ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൌൺസിലിംഗിനായി വിളിച്ചിരുന്ന ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശങ്ങൾ ഫോണിലേക്ക് അയയ്ക്കാൻ ആരംഭിച്ചത്.

ആദ്യം മെസേജുകൾ അയച്ചെങ്കിലും പിന്നീട് ഇത് നഗ്നചിത്രങ്ങളിലേക്കും നഗ്ന വീഡിയോകളിലേക്കും വഴിമാറുകയായിരുന്നു. പലതവണ താക്കീത് നൽകിയെന്നും ഇത് തുടരുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്ക് വീട്ടമ്മ വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഇയാളിൽ നിന്ന് ഭീഷണിയുടെ സ്വരമുണ്ടായെന്നും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും വീട്ടമ്മ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുള്ളത്.