​​​​​​​പതിവ് തെറ്റിച്ചില്ല,പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

ഈ മാസം ഇതുവരെ ഒന്‍പത് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്

​​​​​​​പതിവ് തെറ്റിച്ചില്ല,പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.തിരുവനന്തപുരത്ത് 103.95 രൂപയും, കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയിൽ മാറ്റമില്ല.ഈ മാസം ഇതുവരെ ഒന്‍പത് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനകം പെട്രോള്‍ വില 100 കടന്നു.