കൊറോണയെ പറ്റിയുള്ള വ്യാജവാർത്തകൾ തടയാൻ സൈബർ പെട്രോളിംഗ് ശക്തമാക്കി പോലീസ്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കൊറോണയെ പറ്റിയുള്ള വ്യാജവാർത്തകൾ തടയാൻ സൈബർ പെട്രോളിംഗ് ശക്തമാക്കി പോലീസ്

 

തിരുവനന്തപുരം: കോവിഡ് 19 രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് രാജ്യമാകെ. പ്രത്യേക സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കുരുക്കാന്‍ സൈബര്‍ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് കേരള പൊലിസ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

സൈബര്‍ പട്രോളിംഗ് ശക്തമാക്കാൻ പോലിസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യാജവാർത്തകൾ ആളുകളെ പ്രരിഭ്രാന്തരാക്കാൻ ഇടയുള്ളത് മുന്നിൽ കണ്ടാണ് പോലീസ് ഇടപെടൽ.

അശാസ്ത്രീയവും ആധികാരികം അല്ലാത്തതുമായ നിരവധി കാര്യങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇങ്ങനെ വാർത്തകർ സൃഷ്ടിക്കുന്നതും അവ ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.