Thursday, March 30, 2023
spot_img
HomeNewsKeralaകേരള ടൂറിസം വകുപ്പിന്‍റെ മിയാവാക്കി പദ്ധതി തുടരാം; ലോകായുക്തയുടെ ഇടക്കാല ഉത്തരവ്

കേരള ടൂറിസം വകുപ്പിന്‍റെ മിയാവാക്കി പദ്ധതി തുടരാം; ലോകായുക്തയുടെ ഇടക്കാല ഉത്തരവ്

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിൻ്റെ മിയാവാക്കി മാതൃകാ വനവൽക്കരണ പദ്ധതി തുടരാമെന്നും ഇക്കാര്യം കേരള ലോകായുക്തയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ലോകായുക്തയുടെ ഇടക്കാല ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മിയാവാക്കി മാതൃകാ വനവൽക്കരണത്തിനുള്ള ടെൻഡർ നടപടികൾ ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഒരു വർഷം മുമ്പ് എറണാകുളത്ത് ബിസിനസ് കൺസൾട്ടന്‍റായ ജയകൃഷ്ണൻ ഹർജി നൽകിയിരുന്നു.

പദ്ധതി പുനരാരംഭിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇതിനായി തയ്യാറാക്കിയ പ്ലാന്‍റുകൾ നശിക്കുമെന്ന് എതിർ ഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ എൻ എസ് ലാല്‍ പറഞ്ഞു. പദ്ധതി നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനോ സ്റ്റേ ചെയ്യുന്നതിനോ ഇടക്കാല ഉത്തരവുകളില്ലെന്ന് ലോകായുക്ത ജഡ്ജിമാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കൂടുതൽ വ്യക്തതയ്ക്കായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിലെ ആറാം എതിർ കക്ഷിയായ ഫിനാൻസ് ഓഫീസർ നൽകിയ രേഖാമൂലമുള്ള മറുപടിക്ക് ഹർജിക്കാരൻ മറുപടി നൽകേണ്ടതുണ്ടെങ്കിൽ ഒരു മാസത്തിനകം നൽകണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജി മാർച്ച് 9ന് വീണ്ടും പരിഗണിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments