രാഹുല്‍ ഗാന്ധി കേരളത്തില്‍;ട്രാക്ടര്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

ഇന്ന്‌ ഉച്ചക്ക്‌ 12.30ന്‌ തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ ബസ്റ്റോപ്പ്‌ വരെ ആറ്‌ കിലോമീറ്റര്‍ ദൂരം ആണ്‌ ട്രാക്ടര്‍ റാലി നടക്കുന്നത്

രാഹുല്‍ ഗാന്ധി കേരളത്തില്‍;ട്രാക്ടര്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

മലപ്പുറം: സംസ്ഥാനത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്‌ എംപിയും കോണ്‍ഗ്രസ്‌ നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. ഞായറാഴ്‌ച്ച വൈകിട്ട്‌ 6മണിയോടെയാണ്‌ ദില്ലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ഗാന്ധി കരിപ്പൂരില്‍ എത്തിയത്‌. തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്‌ച്ചയും വയനാട്‌ നിയോജക മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.

കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയര്‍പ്പിച്ച്‌ നടക്കുന്ന ട്രാക്ടര്‍ റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇന്ന്‌ ഉച്ചക്ക്‌ 12.30ന്‌ തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ ബസ്റ്റോപ്പ്‌ വരെ ആറ്‌ കിലോമീറ്റര്‍ ദൂരം ആണ്‌ ട്രാക്ടര്‍ റാലി നടക്കുന്നത്‌. നൂറോളം ട്രാക്ടറുകളും, ആയിരത്തോളം കര്‍ഷക തൊഴിലാളികളും രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമനത്തിന്‌ എതിരെയും അശാസ്‌ത്രീമായ രീതിയില്‍ വനമേഖലക്ക്‌ ചുറ്റും ബഫര്‍ സോണ്‍ സ്വീകരിക്കുകയും,തന്‍മൂലം വയനാടിന്‍റെ മൂന്നിലൊന്ന്‌ ഭാഗം മനുഷ്യ വാസ യോഗ്യമല്ലാതാകുകയും ചെയ്യാനുള്ള നിക്കത്തിന്‌ എതിരെയും, ഇന്ധനവില വര്‍ധനവിനെതിരെയുമാണ്‌ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നത്‌.തുടര്‍ന്ന്‌  തിരുവനന്തപുരത്തെത്തി യുഡുഎഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.