രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 21 പൈസ

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 21 പൈസയായി. ഒരി ലിറ്റര്‍ ഡീസലിന് 85 രൂപ 86 പൈസയുമാണ് വില.