രാജസ്ഥാനില്‍ ആ പരീക്ഷണം വന്‍ വിജയം;അത് തന്നെയാണ് കേരളത്തിലും പരീക്ഷിക്കുന്നത്, സച്ചിൻ 

ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള കാരണങ്ങളും സച്ചിന്‍ വെളിപ്പെടുത്തി

രാജസ്ഥാനില്‍ ആ പരീക്ഷണം വന്‍ വിജയം;അത് തന്നെയാണ് കേരളത്തിലും പരീക്ഷിക്കുന്നത്, സച്ചിൻ 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കേരളത്തിലെത്തി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ സാരഥ്യം പൈലറ്റില്‍ കൂടി നിക്ഷിപ്തമാണ്. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള കാരണങ്ങളും സച്ചിന്‍ വെളിപ്പെടുത്തി. യുവാക്കള്‍ വന്നതാണ് ഇത്തവണ കോണ്‍ഗ്രസ് അധികാരം നേടുമെന്ന് പറയാന്‍ കാരണം. രാജസ്ഥാനില്‍ ഇതേ പോലൊരു കാര്യം മുമ്പ് നടപ്പാക്കിയിരുന്നു. രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 40:40 എന്ന ഫോര്‍മുലയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നു. അന്ന് ഞാന്‍ പിസിസി പ്രസിഡന്റ് ആയിരുന്നു. 40 സീറ്റുകള്‍ 40 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന പരീക്ഷണമായിരുന്നു അത്.

രാജസ്ഥാനില്‍ ആ പരീക്ഷണം വന്‍ വിജയമായി. അത് തന്നെയാണ് കേരളത്തിലും പരീക്ഷിക്കുന്നത്. കേരളത്തിലെ പുതുമുഖങ്ങള്‍ വളരെ മികച്ച കഴിവുള്ളവരാണ്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ക്ഷീര കര്‍ഷകരുമൊക്കെ അക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ അവരൊക്കെ ജയിക്കുമെന്ന് ഉറപ്പുള്ളവരാണ്. കേരളത്തിലെ പ്രചാരണത്തിലേക്ക് എത്താന്‍ വൈകിയത് ചില കാരണങ്ങളുള്ളത് കൊണ്ടാണ്. ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്ക് രാജസ്ഥാനിലുണ്ടായിരുന്നു. അസമിലായിരുന്നു മുമ്പ് പ്രചാരണം. അസമിലും പ്രചാരണ ചുമതലുണ്ടായിരുന്നു. രണ്ട് ദിവസത്ത് പരമാവധി ഇടത്ത് എത്തി കോണ്‍ഗ്രസ് തരംഗം ഇവിടെയുണ്ടാക്കും.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടാണ് ഇത്തവണ കേരളത്തില്‍ പ്രചാരണം നയിക്കുന്നത്. ഇത് ആദ്യമായിട്ടാണ്. ആ പ്രചാരണം വോട്ടുകളില്‍ കാണാനാവും. ലോകോത്തര കേരളം എന്ന ലക്ഷ്യം ജനങ്ങളുടെ നിര്‍ദേശം സ്വീകരിച്ചാണ്. അതാണ് അവരുടെ മുന്നിലേക്ക് ഞങ്ങള്‍ വെക്കുന്നത്. ന്യായ് പദ്ധതി അടക്കമുള്ളവ സാധാരണക്കാരുടെ സംരക്ഷണം യുഡിഎഫിന് തന്നെയായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍ ഈ അഴിമതികളെ ഒരിക്കലും മറച്ചുപിടിക്കില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.