ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാർ ഇന്ന് പണി മുടക്കും,ഡയസ് നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ടിലുളള അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പണി മുടക്ക്

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാർ ഇന്ന് പണി മുടക്കും,ഡയസ് നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം ഇന്ന് പണിമുടക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ടിലുളള അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പണി മുടക്ക്. അധ്യാപകര്‍ അടക്കമുളള പ്രതിപക്ഷ സംഘടനകളില്‍ ഉളളവരാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പണിമുടക്കിന് സര്‍ക്കാര്‍ അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ ബാധകമാക്കിയിട്ടുണ്ട്. ഇതോടെ പണിമുടക്കിന്റെ ഭാഗമായി ഇന്ന് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ഒരു ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തില്‍ കുറവ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.