എ ഷാജഹാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ : വിപി ജോയിയെ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനം

സർക്കാർ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഒഴിവുകൾ ഒരാഴ്ചയ്ക്കകം പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്

എ ഷാജഹാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ : വിപി ജോയിയെ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. എ ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വിപി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനമായിട്ടുണ്ട്.സർക്കാർ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഒഴിവുകൾ ഒരാഴ്ചയ്ക്കകം പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.ഓരോ വകുപ്പുകളിലെയും സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കങ്ങള്‍ പരിഹരിക്കാൻ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും സഭ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം,ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തിരൂമാനിച്ചു. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നവർക്ക് സ്ഥിരം നിയമനം ലഭിക്കും.