back to top
Saturday, December 14, 2024
Google search engine
HomeLatest Newsമതപരമായ ചടങ്ങുകൾക്ക് ക്ലബ്ബ് പരിസരം പിതാവ് ഉപയോഗിച്ചു; ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം ജിംഖാന ക്ലബ്ബ് റദ്ദാക്കി

മതപരമായ ചടങ്ങുകൾക്ക് ക്ലബ്ബ് പരിസരം പിതാവ് ഉപയോഗിച്ചു; ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം ജിംഖാന ക്ലബ്ബ് റദ്ദാക്കി

മുംബൈയിലെ ഏറ്റവും പഴയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ മുൻനിര ബാറ്റ്‌സ്മാൻ ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി.

ഖാർ ജിംഖാന അധികൃതർ പറയുന്നതനുസരിച്ച്, ജെമീമയുടെ പിതാവ് ഇവാൻ ക്ലബ് പരിസരം “മതപരമായ പ്രവർത്തനങ്ങൾ”ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ്. ചില മെമ്പർമാർ ഇതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. “ഇരകളാകാവുന്ന” ആളുകളെ “ മത പരിവർത്തനം” ചെയ്യാൻ ഇവാൻ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ജെമീമക്കെതിരെ നടപടി സ്വീകരിച്ചത്.

ഞായറാഴ്ച നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇവരുടെ അംഗത്വം റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. അഭിപ്രായങ്ങൾക്കായി ജെമിമ റോഡ്രിഗസിനും അവളുടെ പിതാവിനും തിങ്കളാഴ്ച അയച്ച സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും പ്രതികരണം ലഭിച്ചില്ല.

“2024 ഒക്ടോബർ 20 ന് നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ പാസാക്കിയ പ്രമേയത്തിന് അനുസൃതമായി ജെമിമ റോഡ്രിഗസിന് നൽകിയ മൂന്ന് വർഷത്തെ ഓണററി അംഗത്വം റദ്ദാക്കി” എന്നാണ് നടപടി സ്ഥിരീകരിച്ച് ഖാർ ജിംഖാന പ്രസിഡൻ്റ് വിവേക് ​​ദേവ്‌നാനി ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞത്.

ഖാർ ജിംഖാന മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മൽഹോത്ര കാരണങ്ങൾ വിശദീകരിച്ചു. “ജെമിമ റോഡ്രിഗസിൻ്റെ പിതാവ് ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധപ്പെട്ടിരുന്നതായി ഞങ്ങൾ മനസ്സിലാക്കി. അവർ ഒന്നര വർഷത്തോളം പ്രസിഡൻഷ്യൽ ഹാൾ ബുക്ക് ചെയ്യുകയും 35 പരിപാടികൾ നടത്തുകയും ചെയ്തു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം, ”അദ്ദേഹം പറഞ്ഞു.

ഒരു സ്റ്റാഫ് അംഗമാണ് മതപരമായ പ്രവർത്തനത്തെക്കുറിച്ച് തന്നെ അറിയിച്ചതെന്ന് ഖാർ ജിംഖാന മുൻ പ്രസിഡൻ്റ് നിതിൻ ഗഡേക്കർ പറഞ്ഞു. “ഞാനും മൽഹോത്രയും മറ്റ് കുറച്ച് അംഗങ്ങളും അത് കാണാൻ പോയി. ഇരുണ്ട മുറിയിൽ ട്രാൻസ് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ‘അവൻ ഞങ്ങളെ രക്ഷിക്കാൻ വരുന്നു’ എന്ന് ഒരു സ്ത്രീ പറയുന്നതും ഞങ്ങൾ കേട്ടു. ജിംഖാന ഇത് എങ്ങനെ അനുവദിക്കും എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഞങ്ങൾ പ്രതിഷേധിക്കുകയും അവളുടെ അംഗത്വം റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തു,” ഗദേക്കർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments