back to top
Wednesday, February 12, 2025
Google search engine
HomeLatest Newsമുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ മകന് ശകാരം, ഖർഗേക്കെതിരെ ബിജെപി അംഗങ്ങൾ

മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ മകന് ശകാരം, ഖർഗേക്കെതിരെ ബിജെപി അംഗങ്ങൾ


ന്യൂഡല്‍ഹി: രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ ഇടപെട്ട, മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനോട് ക്ഷുഭിതനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. യു.എസ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബി.ജെ.പി. എം.പിയായ നീരജ് ശേഖര്‍ ഇടപെട്ടതാണ് ഖാര്‍ഗെയെ പ്രകോപിപ്പിച്ചത്.

‘നിങ്ങളുടെ അച്ഛനും ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. നിങ്ങളെന്താണ് സംസാരിക്കുന്നത്? മിണ്ടാതെ അവിടെ ഇരിക്കൂ’, എന്നായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍.

പിന്നാലെ സഭയില്‍ ഇരുപക്ഷവും ബഹളംവെച്ചു. ഇടപെട്ട സഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ ഖാര്‍ഗെയോട് പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. മുന്‍പ്രധാനമന്ത്രിയെ സഖാവ് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ, താന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതാണ് ചൂണ്ടിക്കാണിച്ചതെന്നും വ്യക്തമാക്കി.

അതേസമയം, ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധവുമുണ്ടായി. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ചന്ദ്രശേഖര്‍ അനുകൂലികള്‍ ഖാര്‍ഗെയുടെ കോലം കത്തിച്ചു. ഖാര്‍ഗെയുടേത് പൊറുക്കാനാവാത്ത തെറ്റാണെന്ന് അവര്‍ ആരോപിച്ചു. നീരജ് ശേഖറിനോടുള്ള ഖാര്‍ഗെയുടെ പെരുമാറ്റം ഫ്യൂഡല്‍ മനോനിലയുടെ പ്രതിഫലനമാണെന്ന് ബി.ജെ.പി. എം.എല്‍.സി. രവിശങ്കര്‍ സിങ് പപ്പു പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments