Monday, May 29, 2023
spot_img
HomeCrime Newsകൂടത്തായി കൊലപാതക കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

കൂടത്തായി കൊലപാതക കേസ്; ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

ഇടുക്കി: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം മൂലം മരണകാരണം വ്യക്തമാവണമെന്നില്ല. സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്നും വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ അംശം കണ്ടെത്തിയിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണ്.

തുടർന്ന്, നാല് പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലത്തിന്റെ കൂടുതൽ സ്ഥിരീകരണത്തിനായാണ് കേന്ദ്ര ലാബിലേക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments