Wednesday, March 22, 2023
spot_img
HomeCrime Newsകൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ വൻ വഴിത്തിരിവ്. നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് നാഷണൽ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചത്.

2002 നും 2014 നും ഇടയിലാണ് ഇവർ മരണപ്പെട്ടത്. 2019ൽ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന പോയ്സൺ ഉപയോഗിച്ചും മറ്റ് മൂന്ന് പേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

റോയി തോമസിന്‍റെയും സിലിയുടെയും മൃതദേഹങ്ങളിൽ സയനൈഡിന്‍റെ സാന്നിദ്ധ്യം നേരത്തെ കണ്ടെത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments