കോഴിക്കോട് എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി

കോഴിക്കോട് ചേര്‍ന്ന എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി.

കോഴിക്കോട്  എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി

കോഴിക്കോട് ചേര്‍ന്ന എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി. മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ എ.കെ ശശീന്ദ്രന്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന്‍ തന്നെ വരണമെന്ന് മറ്റൊരു വിഭാഗം നിലപാടെടുത്തു. 

എലത്തൂരില്‍ രണ്ട് തവണയടക്കം എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഇത്തവണ മാറി നില്‍ക്കട്ടെ എന്ന നിര്‍ദേശം വന്നത്. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്. പാര്‍ട്ടിക്ക് മൂന്നു സീറ്റാണ് എല്‍ഡിഎഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. ഇതില്‍ കുട്ടനാട് തോമസ് കെ തോമസ് തന്നെയാകും സ്ഥാനാര്‍ഥി. കോട്ടയ്ക്കല്‍ സീറ്റില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയും വരും. അതിനാല്‍ ഒരു ഹിന്ദു സ്ഥാനാര്‍ഥി എലത്തൂരില്‍ വേണം എന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.