Sunday, April 14, 2024
HomeNewsKeralaപുരാവസ്തു തട്ടിപ്പുകേസ്: കെ. സുധാകരന്‍ കൂട്ടുപ്രതി, ഗൂഢാലോചനക്കുറ്റം ചുമത്തി

പുരാവസ്തു തട്ടിപ്പുകേസ്: കെ. സുധാകരന്‍ കൂട്ടുപ്രതി, ഗൂഢാലോചനക്കുറ്റം ചുമത്തി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി. സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. കെ സുധാകരൻ ലോക്‌സഭാ തെരെ ഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. 

സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചി ന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാ ഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു. കേസില്‍ തനിക്ക് പങ്കൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍, ഇത് തള്ളി അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. മോൻസണിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments