back to top
Thursday, February 13, 2025
Google search engine
HomeLatest Newsപി പി ദിവ്യക്ക് ഏക്കർ കണക്കിന് ബിനാമി സ്വത്തെന്ന് കെ എസ് യു നേതാവ് ;...

പി പി ദിവ്യക്ക് ഏക്കർ കണക്കിന് ബിനാമി സ്വത്തെന്ന് കെ എസ് യു നേതാവ് ; തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി : ദിവ്യ

കണ്ണൂർ: ബിനാമി സ്വത്ത് ഇടപാട് ആരോപണത്തില്‍ കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ദിവ്യ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ksu നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ 3 മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നേതാക്കന്മാര്‍ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും, സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു…

ന്ന് ksu സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തില്‍ ബിനാമി കമ്പനിയുമായി ചേര്‍ന്ന് 4 എക്കര്‍ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്..എന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയില്‍ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ ksu ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 acre ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബിനാമി പെട്രോള്‍ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. എന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റു. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ടതിനെ തുടർന്ന് രാജിവച്ച പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കെ എസ്‌ യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ഇന്ന് കാലത്ത് ആരോപണമുന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയത് സ്വന്തം ബിനാമി കമ്പനിക്കാണെന്നും ഷമ്മാസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനി എം ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി പി അജിത്തിന്റെയും പേരിൽ ഏക്കർകണക്കിന് സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ആസിഫിന്റെയും അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്’- ഇരുവരുടെയും പേരിൽ സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ പുറത്തുവിട്ടുകൊണ്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments