ഉന്നാവ് പെൺകുട്ടിയെ അപകടപ്പെടുത്തിയ കേസ്; കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

ദില്ലിയിലെ സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഉന്നാവ് പെൺകുട്ടിയെ അപകടപ്പെടുത്തിയ കേസ്; കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

ലഖ്നൗ;  ഉന്നാവിൽ പീഢനത്തിനിരയായ പെൺകുട്ടിയെ  അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ  മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന്  കോടതി.   ദില്ലിയിലെ സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് പെൺകുട്ടിയുടെ രണ്ട് പിതൃ സഹോദരിമാർ കൊല്ലപ്പെട്ടിരുന്നു. റായ് ബറേലിയില്‍ വച്ചാണ് പെണ്‍കുട്ടിയും വക്കീലും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തിലേക്ക് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചത്.

ഈ വാഹനാപകടത്തില്‍ സെന്‍ഗാര്‍ പങ്കാളിയായി ഗൂഡാലോചന നടന്നിട്ടുണ്ടെന്ന വാദമാണ് സിബിഐ കോടതി തള്ളിയത്. 2019 ലാണ് അപകടം നടന്നത്.  2017 ല്‍  പ്രായപാർത്തിയാകാത്ത ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.