Monday, May 29, 2023
spot_img
HomeNewsKeralaകുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പരിഹാരമായേക്കും; പാർട്ടിയിൽ നിന്ന് ആരെയും ഒഴിവാക്കില്ല

കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പരിഹാരമായേക്കും; പാർട്ടിയിൽ നിന്ന് ആരെയും ഒഴിവാക്കില്ല

ആലപ്പുഴ: കുട്ടനാട്ടിൽ പരാതികൾ അതത് യൂണിറ്റുകളിൽ ചർച്ച ചെയ്യാൻ നിർദേശം. പരിഹരിക്കാനാകാത്ത പരാതികളിൽ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും. പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും പാർട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ 10 ലോക്കൽ കമ്മിറ്റികളിൽ ചർച്ച നടന്നു. മുന്നൂറോളം പേർ പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ കത്ത് നൽകിയ ആറ് ലോക്കൽ കമ്മിറ്റികളിലെ പരാതികൾ വെവ്വേറെ പരിഹരിച്ചു.

പരാതികൾ വ്യക്തമായി കേൾക്കുകയും പങ്കെടുക്കാൻ കഴിയാത്തവരുടെ പരാതികൾ എഴുതി വാങ്ങുകയും ചെയ്തു. പരാതികളിൽ നടപടി സ്വീകരിക്കാൻ അതത് ലോക്കൽ കമ്മിറ്റികൾക്കും ജില്ലാ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments