Monday, May 29, 2023
spot_img
HomeNewsKeralaഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും: റവന്യൂ മന്ത്രി

ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും: റവന്യൂ മന്ത്രി

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സാധാരണക്കാർക്ക് ഭൂമി ലഭിക്കാൻ നിയമം തടസമാണെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന വിധത്തിൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുക്കാനും മടിയില്ല. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. പ്രതിപക്ഷത്തെ മുഖവിലയ്ക്കെടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുൻകാലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന് മുന്നിലുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ഈ നിയമസഭാ സമ്മേളനത്തിൽ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. യഥാർഥ വസ്തുതകൾ കണക്കിലെടുത്ത് ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കി സംസ്ഥാനം സത്യവാങ്മൂലം നൽകിയിരുന്നു. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments