തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയും കോളേജിലെ പരിപാടികളില്‍ സജീവമായിരുന്നു സുനില്‍ കുമാറെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യചെയ്തത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു.

സമീപത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ നാളങ്ങള്‍ കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയായ സുനില്‍കുമാര്‍ പത്ത് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. 

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ സുനില്‍കുമാര്‍ മരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നതായും പറയുന്നുണ്ട്. ഇക്കാര്യങ്ങളടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.