Monday, May 29, 2023
spot_img
HomeNewsNationalഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിൽ പുലി കയറിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് പുലി ഓടിക്കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ കോടതി മുറികളിൽ കയറി വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു.

പുലിയെ വടികൊണ്ട് ഓടിക്കാൻ ശ്രമിച്ച അഭിഭാഷകനും പോലീസുകാരനും ഉൾപ്പെടെ പത്തിലധികം പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments